പേരാമ്പ്ര : ആം ആദ്മി പാര്‍ട്ടി പേരാമ്പ്ര മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ ഇലക്ഷനില്‍ ആം ആദ്മി പാര്‍ട്ടി കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും മത്സരത്തിനിറങ്ങുകയാണ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
പേരാമ്പ്ര മണ്ഡലം ആം ആദ്മി പാര്‍ട്ടി കണ്‍വെന്‍ഷനും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 19 ന് വൈകീട്ട് 5 മണിക്ക് പേരാമ്പ്ര ചേനോളി റോഡിലുള്ള ചിന്മയ കോളജില്‍ വെച്ച് നടക്കുകയാണെന്നും
പേരാമ്പ്ര മണ്ഡലത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളേയും ആം ആദ്മി പാര്‍ട്ടിയോടൊത്ത് പ്രവര്‍ത്തിക്കാന്‍ പ്രസ്തുത കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.


Aam Aadmi Party organized Perambra constituency convention






































