ആവള : കെഎസ്എസ്പിഎ ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെയും കെഎസ്എസ്പിഎയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന ഓരംപോക്കില്‍ കുമാരന്‍ അനുസ്മരണം സംഘടിപ്പിച്ചു.
ശവകുടിരത്തില്‍ പുഷ്പാര്‍ച്ചനക്ക് കുടുംബാംഗങ്ങളും പ്രവര്‍ത്തകരും പങ്കെടുത്തു. അനുശോചന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ മണ്ഡലം പ്രസിഡന്റ് രവീന്ദ്രന്‍ കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.
ശങ്കരന്‍ പിലാക്കാട്, ബാബു ചാത്തോത്ത്, രവീന്ദ്രന്‍ കുറ്റിയോട്ട്, ടി.കെ രവീന്ദ്രന്‍, എന്‍ ബാബു, വിജയന്‍ ആവള, ശ്രീധരന്‍, കുഞ്ഞബ്ദുള്ള, വത്സല തുടങ്ങിയവര്‍ സംസാരിച്ചു.


Kumaran memorial in Orampok at perambra








































