പേരാമ്പ്രയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫൂട്ട്പാത്തിന്റെ കൈവരിയില്‍ നിന്നും ഷോക്കടിച്ചു

പേരാമ്പ്രയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫൂട്ട്പാത്തിന്റെ കൈവരിയില്‍ നിന്നും ഷോക്കടിച്ചു
Jul 25, 2025 02:51 PM | By SUBITHA ANIL

പേരാമ്പ്ര: പേരാമ്പ്രയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫൂട്ട്പാത്തിന്റെ കൈവരിയില്‍ നിന്നും ഷോക്കടിച്ചു. പേരാമ്പ്ര വടകര റോഡില്‍ ബസ് കാത്തു നില്‍കുമ്പോള്‍ കൈവരിയില്‍ പിടിച്ചപ്പോഴാണ് പേരാമ്പ്ര സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കടിച്ചത്.

മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ പേരാമ്പ്ര നെല്ലിയുള്ളതില്‍ കാര്‍ത്തി (17), എരവട്ടൂര്‍ പൊയ്ലോറ ദമയ (17) എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് ഷോക്കടിച്ചത്. പ്രശ്നമൊന്നും തോന്നത്തതിനാല്‍ കുട്ടികള്‍ സ്‌കൂളിലേക്ക് തന്നെ പോവുകയും എന്നാല്‍ സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മേപ്പയ്യൂര്‍ ആശുപത്രിയിലും തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ചികിത്സതേടി. ഇതില്‍ കാര്‍ത്തികയുടെ രക്ത പരിശോധനയില്‍ വ്യതിയാനം കണ്ടതിനാല്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഷോക്കടിച്ചതാണ് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ ഉടന്‍ വൈദ്യുത ബന്ധം വിഛേദിക്കുകയും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. വൈദ്യുത ലൈന്‍ ഇവിടെ റോഡിന്റെ മറുഭാഗത്താണ്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഷോക്കടിക്കാന്‍ ആവശ്യമായ യാതൊരു കാരണവും കണ്ടെത്തിയില്ലെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പറഞ്ഞു. പരിശോധ പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ മേഖലയില്‍ വൈദ്യുത ബന്ധം പുനസ്ഥാപിച്ചത്.



Students in Perambra were shocked by the footpath's handover

Next TV

Related Stories
 ഗ്രാമീണ്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്

Jan 16, 2026 04:35 PM

ഗ്രാമീണ്‍ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്

അക്കൗണ്ടന്റ് - ബി കോം, എം കോം, ഇലക്ട്രീഷ്യന്‍ - ഐടിഐ, പോളിടെക്‌നിക് ഡിപ്ലോമ, ക്ലാര്‍ക്ക് - ബിഎ, ബി...

Read More >>
ഓരംപോക്കില്‍ കുമാരന്‍ അനുസ്മരണം

Jan 16, 2026 04:15 PM

ഓരംപോക്കില്‍ കുമാരന്‍ അനുസ്മരണം

കെഎസ്എസ്പിഎ ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

Read More >>
മേപ്പയ്യൂരില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ച് യുഡിഎഫ്

Jan 16, 2026 03:48 PM

മേപ്പയ്യൂരില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ച് യുഡിഎഫ്

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയത്തിനെതിരെ യുഡിഎഫ്...

Read More >>
 ഓര്‍മ്മ പാലിയേറ്റീവ് കെയര്‍ സെന്ററിന് പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി

Jan 16, 2026 02:05 PM

ഓര്‍മ്മ പാലിയേറ്റീവ് കെയര്‍ സെന്ററിന് പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി

പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ കോ : ഓപ്പറേറ്റീവ് സൊസൈറ്റി പാലിയേറ്റീവ്...

Read More >>
കല്‍പ്പത്തൂര്‍ എയുപി സ്‌കൂളില്‍ ഐടി ലാബ് ഉദ്ഘാടനം

Jan 16, 2026 12:14 PM

കല്‍പ്പത്തൂര്‍ എയുപി സ്‌കൂളില്‍ ഐടി ലാബ് ഉദ്ഘാടനം

വിവര വിനിമയസാങ്കേതികവിദ്യയില്‍ വമ്പന്‍ കുതിച്ചു ചാട്ടവുമായി കല്‍പ്പത്തൂര്‍ എയുപി സ്‌കൂള്‍....

Read More >>
ഖുര്‍ആന്‍ സമ്മേളനവും അവാര്‍ഡ് ദാന ചടങ്ങും ജനുവരി 18 ന്

Jan 16, 2026 11:32 AM

ഖുര്‍ആന്‍ സമ്മേളനവും അവാര്‍ഡ് ദാന ചടങ്ങും ജനുവരി 18 ന്

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനവും അവാര്‍ഡ്...

Read More >>
Top Stories