ചക്കിട്ടപാറ: മാലിന്യ മുക്തം നവകേരളം ജനകീയ ശുചീകരണ പരിപാടി ജൂലൈ 19 മുതല്‍ നവംബര്‍ 1വരെ നടത്തും. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുളത്തുവയലില്‍ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്് കെ സുനില്‍ നിര്‍വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പാള്‍ കെ.പി ജോസ,് പിടിഎ പ്രസിഡണ്ട് പ്രേമംരാജ് തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപകരായ സിനി ജോസഫ്, നീതു എം പോള്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
Garbage-free New Kerala public cleaning







































