പേരാമ്പ്ര: കേരള എക്‌സൈസ് ഓണം സ്‌പെഷ്യല്‍ ഡ്രൈവ് - കൊയിലാണ്ടി താലൂക്ക് തല എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു. 2025 ഓണത്തോടനുബന്ധിച്ച് 04.08.2025 തീയ്യതി മുതല്‍ 10.09.2025 തിയ്യതി വരെ സ്‌പെഷ്യല്‍ ഡ്രൈവായി എക്‌സൈസ് വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ കാലയളവില്‍ സമൂഹത്തില്‍ നടക്കുന്ന അന്നധികൃത മദ്യവില്‍പ്പന നിര്‍മ്മാണം ലഹരിയുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് തല കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്ന പരാതികള്‍ രഹസ്യമായി അന്വേഷിക്കുന്നതും സമയബന്ധിതമായി പരിശോധനകള്‍ നടത്തുന്നതുമായിരിക്കും. കൂടാതെ കോഴിക്കോട് എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും ജില്ലാതല കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നതാണ്.


താലൂക്ക്തല കണ്‍ട്രോള്‍ റൂം 0495 2610410
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പേരാമ്പ്ര. - 9400069679
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാലുശ്ശേരി- 9400069688
എക്‌സൈസ് റെയ്ഞ്ച് ഓഫീസ് ബാലുശ്ശേരി- 0496 2650850
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൊയിലാണ്ടി - 9400069687
എക്‌സൈഡ് റെയ്ഞ്ച് ഓഫിസ് കൊയിലാണ്ടി - 0496 2624101
ജില്ലാതല കണ്‍ട്രോള്‍ റൂം - 0495 2372927
Kerala Excise Onam Special Excise Control Room
































