ചക്കിട്ടപാറ : ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025- 2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ ഓപ്പണ്‍ജിം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സജി, ആലീസ്, കെ.എ ജോസുക്കുട്ടി, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ആതിര എംസിഡിഎസ് അംഗം ഷീജ ഷെല്ലി എന്നിവര്‍ സംസാരിച്ചു.
Open Gim implemented by Chakkittapara Grama Panchayat inaugurated




































