കാരയാട്: നബിദിന സമ്മേളത്തിന്റെ ഭാഗമായി തറമ്മല്‍ സുബുലുസ്സലാം മദ്രസ്സയുടെ ആഭിമുഖ്യത്തില്‍ തറമ്മലങ്ങാടില്‍ സ്‌നേഹ സംഗമം നടത്തി. മഹല്ല് ഖത്തീബ് ഇ.കെ. അഹമദ് മൗലവി സംഗമം ഉദ്ഘാടനം ചെയ്തു.
തറമ്മല്‍ അമ്മത് അധ്യക്ഷത വഹിച്ചു. പ്രവാചകന്റെ ആയിരത്തഞ്ഞൂറ് വര്‍ഷം എന്ന വിഷയത്തില്‍ തന്‍സീര്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. എന്‍. അബ്ദുല്‍ അസീസ് സഖാഫി, എം.എം അബ്ദുല്‍ അസീസ് മൗലവി, അബ്ദുസ്സലാം ഹാജി തറമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു
നബിദിന പരിപാടിയുടെ ഭാഗമായി നാളെ ശനിയാഴ്ച കാലത്ത് എട്ട് മണിക്ക് സ്‌നേഹസന്ദേഷ യാത്ര, മൗലിദ് പാരായണം, കുട്ടികളുടെ കലാപരിപാടികള്‍, അന്നദാനം തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


Love gathering organized
































