തൃശൂർ: പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സാഹിത്യ അക്കാദമി സംസ്ഥാന കവിതാശില്പശാലയ്ക്ക് പ്രതിനിധികളെ ക്ഷണിച്ചു. 2025 ഡിസംബറിൽ കോഴിക്കോട് പെരുവണ്ണാമുഴിയിലാണ് മൂന്ന് ദിവസത്തെ കവിതാശില്പശാല സംഘടിപ്പിക്കുന്നത്.
40 വയസ്സിനു താഴെയുള്ള 40 പേരെയാണ് പ്രതിനിധികളായി തെരഞ്ഞടുക്കുക. ഏറ്റവും പുതിയ രണ്ട് കവിതകൾ, പ്രായം തെളിയിക്കുന്ന രേഖ, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ സഹിതം ഒക്ടോബർ 8-നകം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ - 680 020 എന്ന വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കണം.
തിരഞ്ഞെടുത്ത പ്രതിനിധികൾക്ക് അക്കാദമി സാക്ഷ്യപത്രം നൽകും. യാത്രാചെലവ്, താമസം, ഭക്ഷണം എന്നിവ അക്കാദമി വഹിക്കും. അക്കാദമി മുൻപ് നടത്തിയ ക്യാമ്പുകളിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാനാവില്ല.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2331069, 9349226526. ഇമെയിൽ: [email protected],വെബ്‌സൈറ്റ്: www.keralasahityaakademi.org
Representatives invited to the state poetry workshop
































