കടിയങ്ങാട് : പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കടിയങ്ങാട് മുതുവണ്ണാച്ച ചിറക്കര നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ വേര്‍പാട് കര്‍മ്മങ്ങളുടെ ഭാഗമായി തൃക്കൈകാട്ട് സ്വാമിക്ക് ഭിക്ഷയും വച്ചു നമസ്‌കാരവും നടത്തി.
തേവര്‍കുന്നത്ത് അയ്യപ്പ ഭജനമഠത്തില്‍ നിന്നും ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും സ്വാമിയെ സ്വീകരിച്ച് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഘോഷ യാത്രയായി ക്ഷേത്രത്തിലേക്ക് ആനയിച്ചു.
ക്ഷേത്ര സന്നിധിയില്‍ വെച്ച് ക്ഷേത്രം തന്ത്രി ഇളമന ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ഭിക്ഷയും വെച്ച് നമസ്‌ക്കാരവും നടത്തി. നൂറുകണക്കിന് ഭക്തജനങ്ങള്‍ വെച്ചു നമസ്‌ക്കാരത്തില്‍ പങ്കാളികളായി.


]ചടങ്ങിന് ക്ഷേത്രം തന്ത്രി ഇളമന ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരി, രക്ഷാധികാരി വി.ഐ ശങ്കരന്‍ നമ്പൂതിരിപാട്, പ്രസിഡന്റ് ഒ.കെ സുധീപ് കുമാര്‍, സെക്രട്ടറി കെ ഗോപി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Offering alms and offering prayers to Thrikkaikkattu Swami at kadiyangad
































