നടുവണ്ണൂര്‍ : നവംബര്‍ 4 ,5 ,6, 7 തീയതികളിലായി നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സജീവന്‍ മക്കാട് ലോഗോ ഏറ്റുവാങ്ങി. മുഹമ്മത് ഷാഫി ചേനോളിയാണ് ലോഗോ ഡിസൈന്‍ ചെയ്തത്. പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയര്‍മാന്‍ നിസാര്‍ ചേലേരി അധ്യക്ഷത വഹിച്ചു.


ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ജലീല്‍ പ്രിന്‍സിപ്പാള്‍ ഇ.കെ ശ്യാമിലി, പിടിഎ പ്രസിഡണ്ട് കെ.പി സത്യന്‍, വൈസ് പ്രസിഡന്റ് കെ.ടി.കെ റഷീദ്, എസ്എംസി ചെയര്‍മാന്‍ വിനോദ് കുമാര്‍, പി.സി സിറാജ്, പി.പി ഷീന, ഇല്ലത്ത് പ്രകാശന്‍, എന്‍.കെ. സാലിം, സജീഷ്, സുരേഷ് വാഴോത്ത്, പി അനിത, മുസ്തഫ പാലോളി, ശരത്ത് കിഴക്കേടത്ത് രാമചന്ദ്രന്‍, സദാനന്ദന്‍ ഗോര്‍ണിക്ക സംസാരിച്ചു. റഹ്‌മത്ത് സ്വാഗതവും കെ.എം ഷാമില്‍ നന്ദിയും പറഞ്ഞു.
Perambra Sub-District School Arts Festival logo unveiled





































