പലേരി: കന്നാട്ടി കുവ്വപ്പള്ളി ശിവ - ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം വിപുലമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
സെപ്റ്റംബര്‍ 30 വൈകുന്നേരം 4.30 ന് ഗ്രന്ഥംവെപ്പ്, 6 മണിക്ക് ദീപാരാധന 6.30 ന് സരസ്വതി പൂജഎന്നിവയും ഒക്ടോബര്‍ 1 ന് കാലത്ത് 6.30ന് വിശേഷാല്‍ പൂജ, 7.30 ന് സരസ്വതി പൂജ, വൈകുന്നേരം 6 മണിക്ക് ദീപാരാധന, 6.30 ന് സരസ്വതി പൂജ. ഒക്ടോബര്‍ 2 ന് കാലത്ത് 6.30 ന് വിശേഷാല്‍ പൂജ, 7.30 ന് സരസ്വതി പൂജ, 8 മണിക്ക് വാഹന പൂജ, 8.30 ന് വിദ്യാരംഭം, കൂടാതെ എല്ലാ ദിവസങ്ങളിലും ലളിതാ സഹസ്രനാമവും ഉണ്ടായിരുന്നു.
ഡോക്ടര്‍ കെ.പി. ബാലന്‍ കുട്ടികളെ എഴുത്തിനിരുത്തി. നിരവധി വാഹനങ്ങളും പൂജയ്ക്കായി അമ്പലത്തില്‍ എത്തിയിരുന്നു.


Navaratri celebrated at Kannatti Kuwappally Shiva-Bhagavathi Temple
































