കൂത്താളി :കൂത്താളി പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുന്നു. നടുവിള കൃഷി മുഴുവന്‍ ഇവരുടെ ഭക്ഷണമാക്കി കഴിഞ്ഞു. ചേമ്പ്, ചേന, കപ്പ, കാച്ചില്‍ ഇവയെല്ലാം തിന്ന് നശിപ്പിക്കുകയാണ്. തെങ്ങിന്‍ തൈകള്‍ കുത്തി മറിച്ചിട്ട് അതിന്റ കാബു തിന്നു നശിപ്പിക്കുന്നു.
വയലുകളിലാകട്ടെ നെല്‍കൃഷി ആരും ചെയ്യാന്‍ തയ്യാറാകുന്നില്ല. കൂത്താളി വയലില്‍ ഇവരുടെ വിഹാര കേന്ദ്രമായി മാറിക്കഴിഞ്ഞു. ഈ ദുരിതത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും എന്ന ആലോചയിലാണ് കര്‍ഷകരും, കര്‍ഷക തൊഴിലാളികളും. മൃഗങ്ങളെ കൊന്നാല്‍ മനുഷ്യനെ കൊല്ലുന്നതിലും വലിയ കേസ്സായതിനാല്‍ ഈ പേടി കാരണം ആരും ആ വഴിക്കു പോകാറില്ല.
നിയമപരമായി കാട്ടുപന്നിയെ കൊല്ലാനുള്ള തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെങ്കില്‍ യാതൊരു വിധ കൃഷിയും നാട്ടില്‍ ഉണ്ടാവുകയില്ലെന്നുള്ള വസ്തുത മനസ്സിലാക്കി ഇതിനു പരിഹാരം കാണുന്നതിനുള്ള ഉത്തരവ് സര്‍ക്കാരിന്റെ ഭാഗത് നിന്നുണ്ടാവണമെന്ന് കൂത്താളി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും, ഡികെടി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.സി രാധാകൃഷ്ണന്‍, വടകര എംപി ഷാഫി പറമ്പിലിനോടും, കേരള വനം വകുപ്പ് മന്ത്രിയോടും നിവേദനതിലൂടെ ആവശ്യപ്പെട്ടു.


Wild boar problems are severe in Koothali Panchayat
































