ചക്കിട്ടപ്പാറ : സ്ത്രീകള്‍ക്കായി പെരുവണ്ണാമുഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
സ്‌ക്രീനിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ മാരായ ഡോ. കമറുദീന്‍, ഡോ. സി.കെ വിനോദ്, എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ കമ്മ്യുണിറ്റി ഓങ്കോജി ഡോ. സി നിര്‍മ്മല്‍ എച്ച്ഒഡി, പ്രോഗ്രാം ഓഫീസര്‍ സി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
പഞ്ചായത്ത് തലത്തില്‍ സര്‍വ്വേ നടത്തി ക്യാമ്പിലേക്കു തിരഞ്ഞെടുത്തവരുടെ ലിസ്റ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഡോ. നിര്‍മലിന് കൈമാറി.
കമ്മ്യൂണിറ്റി ഓങ്കോളജി എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ക്യാമ്പിന് നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സീന ബായ് നന്ദിയും പറഞ്ഞു.


സ്തനാര്‍ബുദം, ഗര്‍ഭാശയ ഗള കാന്‍സര്‍, വായിലെ കാന്‍സര്‍ തുടങ്ങിയവക്കാണ് ക്യാമ്പില്‍ പരിശോധന നടന്നത്. ആവശ്യമായ വര്‍ക്ക് മാമോഗ്രാം പാപ്‌സ്മിയര്‍ തുടങ്ങിയ ടെസ്റ്റുകളും നടത്തി.
Free cancer screening camp organized for women












































