പേരാമ്പ്ര: സ്വഛതാ ഹി സേവാ ക്യാമ്പയിന്‍ ജില്ല തല മികച്ച ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അര്‍ഹമായി.
കോഴിക്കോട് ജില്ലാ കലക്റ്റര്‍ സ്‌നേഹിന്‍ കുമാര്‍ സിംഗ് ഐഎഎസില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ബ്ലോക്ക് സെക്രട്ടറി പി.വി സുജീന്ദ്രന്‍, ജിഇഒ എം.ആര്‍ ധന്യ, ശുചിത്വമിഷ്യന്‍ ആര്‍പി വി.പി ഷൈനി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
സെപ്തം 17 മുതല്‍ ഒക്ടോബര്‍ 2 വരെ ബ്ലോക്ക് പരിധിയില്‍ മാലിന്യ സംസ്‌ക്കരണ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.
പൊതുസ്ഥലങ്ങളിലെ ശുചീകരണം, ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ്, ഗ്രാമീണ്‍ ബാങ്കുമായി ചേര്‍ന്ന് ബോട്ടില്‍ സൂത്ത് സ്ഥാപിക്കല്‍, എല്‍പി, യുപി, എച്ച്എസ്എസ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസ മല്‍സരങ്ങള്‍, ശുചിത്വ ചങ്ങല 'അങ്കണ വാടി ശുചീകരണം, തുടങ്ങി 1195 പരിപാടികള്‍ ബ്ലോക്ക് അതിര്‍ത്തിയില്‍ സംഘടിപ്പിച്ചിരുന്നു.


Swachhta Hi Seva Campaign; Perambra Block Panchayat wins first place










































