ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പൗരാവലിയുടെ നേതൃത്വത്തില്‍ വാര്‍ഡ് അംഗം കെ.പി ബിജുവിനേയും, പൂര്‍വ്വ കാല വാര്‍ഡ് അംഗങ്ങളെയും ആദരിച്ചു.

കാര്യാട്ട് കുന്ന് അംഗണവാടിയുടെ അനുബന്ധ പാര്‍ക്കായ സ്‌നേഹതീരത്ത് വെച്ച് നടന്ന ചടങ്ങ് പ്രശസ്ത പിന്നണി ഗായകന്‍ അജയ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു. കൂടാതെ അവര്‍ക്കുള്ള ഉപാഹാരസമര്‍പ്പണവും അദ്ദേഹം നടത്തി. ലതിക കട്ടയാട്ട് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് അംഗം കെ.പി ബിജു, പൂര്‍വ്വ കാല മെമ്പര്‍മാരായ കെ.കെ കല്യാണി, കെ.കെ ജിനില്‍, ലതിക കടയാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. മനോജ് രാമത്ത്, വി.കെ മൊയ്തു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ.കെ രഞ്ജിത്ത് സ്വഗതം പറഞ്ഞ ചടങ്ങില്‍ എം ശബരീഷ് നന്ദിയും പറഞ്ഞു.


Respect for ward member KP Biju at cheruvannur
































