കൂരാച്ചുണ്ട് : ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കീഴിലുള്ള പൊറാളി സെന്റ് ഗ്രിഗോറിയോസ് കുരിശുപള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു. കുര്‍ബാന, വചന സന്ദേശം, പ്രദക്ഷിണം, മധ്യസ്ഥ പ്രാര്‍ഥന, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, ഉല്‍പന്ന ലേലം, ആകാശവിസ്മയം എന്നിവ നടന്നു.
ഫാദര്‍ അനൂപ് അലക്‌സാണ്ടര്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാദര്‍ ജേക്കബ് കുര്യന്‍ ചായനാനിയ്ക്കല്‍ കോറെപ്പിസ്‌കോപ്പ, ചാത്തമംഗലം മൗണ്ട് ഹെര്‍ മോന്‍ അരമന മാനേജര്‍ ഫാദര്‍ സിബി തോമസ് കട്ടയ്ക്കല്‍, മലബാര്‍ ഭദ്രാസന വൈദിക സംഘം സെക്രട്ടറി ഫാദര്‍ കെ.എ. അലക്‌സാണ്ടര്‍ കരിമ്പനക്കുഴി, വികാരി ഫാദര്‍ ജോമി ജോര്‍ജ്, ഫാദര്‍ എല്‍ദോ തുടങ്ങിയവര്‍ വിവിധ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ട്രസ്റ്റി സജി ചേലാപറമ്പത്ത്, സെക്രട്ടറി ജിസോ മാത്യു കാഞ്ഞിരത്തുംകുഴിയില്‍ എന്നിവര്‍ നേത്യത്വം നല്‍കി.
The commemoration of Parumala Thirumeni concluded at the Porali Cross Church








































