പേരാമ്പ്ര: അംഗനവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചതില്‍ സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് പേരാമ്പ്രയില്‍ അംഗനവാടി ജീവനക്കാര്‍ പ്രകടനം നടത്തി. ജീവനക്കാര്‍ക്ക് 1000 രൂപയാണ് പ്രതിമാസ വര്‍ദ്ധനവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
അംഗനവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രകടനം നടത്തിയത്. പ്രകടനത്തിന് ഏരിയ സെക്രട്ടറി വി.എം ഷീജ, പ്രസിഡന്റ് പി. രോഷ്‌നി, എം. കമലം, പി. പത്മിനി, എന്‍.കെ. നിഷിത, പി. ശ്രീജ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Anganwadi workers congratulate the government for keeping its promises at perambra








































