നടുവണ്ണൂര്‍: പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം നാടകമത്സരത്തില്‍ ജി എച്ച് എസ് എസ് നടുവണ്ണൂര്‍ അവതരിപ്പിച്ച 'ഏറു പന്ത്' പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായി. ദുര്‍ബലര്‍ക്ക് മേല്‍ ഉണ്ട പതിപ്പിക്കുന്ന ഏറുപന്ത്കളി പോലെയാണ് അധികാരവും യുദ്ധങ്ങളും എന്ന് കുട്ടികള്‍ രംഗാവതരണത്തിലൂടെ ആവിഷ്‌കരിച്ചു.
കുഞ്ഞുണ്ണി മാഷിന്റെ ഈശ്വരന്റെ മോഹം എന്ന മിനിക്കഥയുടെ സ്വതന്ത്ര നാടകാവിഷ്‌കാരമാണ് ഏറുപന്ത്. നാടകത്തിന്റെ ഫെസിലിറ്റേറ്റര്‍ വിനീഷ് വാസു, കെ.കെ സന്തോഷ്, സജു കുറിഞ്ഞോളി, രജീഷ് രോഹിണി എന്നിവരാണ്. ഷാജി കാവിലും രാഗേഷ് കല്ലാച്ചിയും ചേര്‍ന്നാണ് രംഗസജ്ജീകരണം നടത്തിയത്. ഈ നാടകത്തില്‍ നിയ ആയി വേഷമിട്ട നിയ ലക്ഷ്മി ആണ് മികച്ച നടി.
'Eru Pant' fills the arena




































