പേരാമ്പ്ര: ഒരുമാസം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുന്നത്.
പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച ആവേശം അലയടിച്ചുയര്‍ന്നു. വളരെ സമാധാന പരമായാണ് കൊട്ടിക്കലാശത്തോടെ പ്രചാരണം അവസാനിച്ചത്. നാളെ എന്താകുമെന്ന ആശങ്കയോടെയാണ് അവസാന നിശബ്ദ പ്രചാരണത്തിന് സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത്.
വോട്ട് തങ്ങളുടെ പെട്ടിയിലാക്കാനുള്ള അവസാന ശ്രമമാണ് നടക്കുന്നത്. വിശ്രമമില്ലാതെ ഓരോ വോട്ടര്‍മാരേയും അവസാന ഘട്ടമായി നേരില്‍ കണ്ട് ജനവിധി തേടുകയാണ്. അവസാന വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും നടത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ ഏഴ് ജില്ലകളില്‍ നാളെ വോട്ടെടുപ്പ് നടക്കും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ബൂത്തുകളിലേക്കുള്ള സാമഗ്രികഹ ഇന്ന് വിതരണം ചെയ്യും.


Local elections; Silent campaigning today

































