ചങ്ങരോത്ത് : കഴിഞ്ഞ ദിവസം ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചതിനെതിരെ ഡിവൈഎഫ്‌ഐയുടെയും പട്ടികജാതി ക്ഷേമ സമിതിയുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത നിലപാട് സ്വീകരിച്ച മുസ്ലിം ലീഗ് നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് പ്രതിഷേധ പ്രകടനവും മാര്‍ച്ചും നടത്തിയത്. കടിയങ്ങാട് ടൗണില്‍ നിന്നാരംഭിച്ച പ്രകടനം ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.

ചാണകവെള്ളം തളിച്ച് നടത്തിയ ഈ അധിക്ഷേപം പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളി ആണെന്നും സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.


സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും ദളിതനുമായ ഉണ്ണി വേങ്ങേരി ആയിരുന്നു കഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്. പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിക്കുന്ന സമീപനമാണ് മുസ്ലീം ലീഗ് സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു.
ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് എം.എം ജിജേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി കെ.കെ അമല്‍ സ്വാഗതവും മേഖല സെക്രട്ടറി പി.കെ വരുണ്‍ അധ്യക്ഷതയും വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആര്‍ സിദ്ധാര്‍ത്ഥ്, സി.വി രജീഷ്, പി.എസ് പ്രവീണ്‍, ജില്ലാ വൈസ് പ്രസിഡണ്ട് സി.എം ബാബു, ഷാജി തച്ചേരി, കെ.കെ രാജീവന്‍, എം വാസു, കെ.പ്രദീപന്‍, ചന്ദ്രിക നൊച്ചാട് തുടങ്ങിയവര്‍ സംസാരിച്ചു.
Incident of spraying dung water; DYFI and Scheduled Caste Welfare Committee activists hold protest march



































