നടുവണ്ണൂര്‍: മുഹൈസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ദന കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന കെഎസ് ഹോംസിന്റെ താക്കോല്‍ കൈമാറി. വെള്ളിയൂര്‍ ആസ്ഥാനമായി പതിനാലുവര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന മുഹൈസ് ഫൗണ്ടേഷന്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.
പ്രളയസമയത്ത് വയനാട്ടില്‍ വിവിധ സംഘടനകളുമായി സഹകരിച്ച് ഒരു ഏക്കറോളം സ്ഥലം വാങ്ങി മുഹൈസ് ഫൗണ്ടേഷന്‍ ഇരുപതോളം വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ പ്രോത്സാഹനവും നല്‍കി വരുന്നു.
തിരുവോട് പുതുതായി നിര്‍മിച്ച കെ എസ് ഹോംസിന്റെ താക്കോല്‍ കൈമാറല്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുഹൈസ് ഫൗണ്ടേഷന്‍ പ്രസിഡണ്ട് എടവന അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.


സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളില്‍ നിന്ന് ഡോ കെ.എം നസീര്‍, സിറാജ്ജുദ്ദീന്‍ അശ്ഹരി എന്നിവര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ഫിര്‍ദൗസ് ബഷീര്‍, വാര്‍ഡ് അംഗം നസീറ ടീച്ചര്‍, എസ്.കെ അസ്സൈനാര്‍, സുജാത എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു.
മുഹൈസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി, ബപ്പന്‍കുട്ടി നടുവണ്ണൂര്‍, പര്യയ്കുട്ടി ഹാജി, എന്‍.പി അസീസ് , പി.എം കോയ മുസ്ലിയാര്‍, എന്‍.കെ അബ്ദുറഹ്‌മാന്‍, കെ.എം സൂപ്പി, സി. നസീറ, ഇ.ടി ഹമീദ്, ടി.കെ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
മുഹൈസ് ഫൗണ്ടേഷന്‍ പുതുതായി നൊച്ചാട് നിര്‍മ്മിച്ച് നല്‍കുന്ന കെഎസ് ഹോംസിനായി ഫണ്ട് ഫൈന്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ടി.കെ നൗഫല്‍, ഫഹ്ദാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എം മുഹമ്മദ് എന്നിവരില്‍ നിന്ന് തുക സ്വീകരിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു
Muhais Foundation hands over the keys to KS Homes
































