പേരാമ്പ്ര: തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പുതന്നെ പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും നിലവിലെ സാഹചര്യം നേരിട്ട് വിലയിരുത്താനും എടവരാട് തൊടുവയില്‍ മുക്കില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ആദ്യം തന്നെ ജനങ്ങളുടെ ഉത്തരവാദിത്തബോധത്തിനും ജനകീയ സമീപനത്തിനും ജനപ്രതിനിധികള്‍ നന്ദി രേഖപ്പെടുത്തി.
ജനപ്രതിനിധികള്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുകയും ജനങ്ങളോടു നീതിയോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം യോഗത്തില്‍ ഓര്‍മ്മിപ്പിച്ചു.
ഈ മനോഭാവം ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് അംഗം മുനീര്‍ എരവത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പറേമ്മല്‍, പഞ്ചായത്ത് അംഗം ജസീല വാഴയില്‍ എന്നിവരുടെ ഭാഗത്തുനിന്നും വ്യക്തമാക്കാന്‍ പ്രദേശവാസികള്‍ക്ക് സാധിച്ചു.
തൊടുവയില്‍ മുക്ക് മുതല്‍ എളമ്പിലത്ത് മൂഴി വരെയുള്ള റോഡിന്റെ ദുസ്ഥിതി സംബന്ധിച്ച വിഷയമായിരുന്നു യോഗത്തില്‍ പ്രധാന ചര്‍ച്ചയായത്. ഈ റോഡ് പ്രദേശവാസികള്‍ക്ക് വലിയ യാത്രാ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന നിലയിലാണ്. ദിവസേന നിരവധി ആളുകള്‍ ആശ്രയിക്കുന്നതോടൊപ്പം, ആദിയാട്ട് അമ്പലത്തിലേക്കുള്ള പ്രധാന റോഡായതിനാല്‍ പൊതുജനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ വഴിയുമാണ് ഇത്.


പ്രദേശവാസികള്‍ നേരിടുന്ന ഈ ബുദ്ധിമുട്ടുകള്‍ യോഗത്തില്‍ വിശദമായി അവതരിപ്പിക്കുകയും, ഈ റോഡ് പ്രശ്‌നം തീര്‍ച്ചയായും പരിഗണനയില്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ട മെമ്പര്‍മാര്‍ ഉറപ്പുനല്‍കുകയും ചെയ്തു. ഇത് പ്രദേശവാസികള്‍ക്ക് വലിയൊരു ആശ്വാസവും പ്രതീക്ഷയും നല്‍കി.
Representatives go out to the people before taking the oath



























_(8).jpeg)

.jpeg)





