കൂത്താളി: കിഴക്കന്‍ പേരാമ്പ്രയില്‍ പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി വീട്ടുകാര്‍. പേരാമ്പ്ര മരുതോറകുന്നുമ്മല്‍ അനീഷിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാത്രി 11 മണിയോട് കൂടി പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയെ കണ്ടത്.
പുറത്ത് നിന്നും പട്ടികള്‍ കുരയ്ക്കുന്ന ശബ്ദം കേട്ട് അനീഷിന്റെ മകള്‍ അനൂജ ജനലിലൂടെ പുറത്തേക് നോക്കിയപ്പോഴാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടത്.
പട്ടികള്‍ ജീവിയുടെ പിറകെ തന്നെ ഉണ്ടായിരുന്നു എന്നും പിന്നീട് അനീഷ് വീടിനു മുകളില്‍ കയറി നോക്കിയപ്പോള്‍ ജീവി ദൂരേക്ക് ഓടി പോകുന്നതായാണ് കണ്ടതെന്ന് അനീഷ് പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറെസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.സമീപത്തു നിന്നും ജീവിയുടെ കാല്‍പ്പാടുകളും കണ്ടെത്തി.


Unknown animal found in backyard of house in East Perambra; suspected to be a leopard





































