നടുവണ്ണൂര്‍: മന്ദങ്കാവില്‍ ഗൃഹപ്രവേശത്തിന് എത്തിയ മധ്യവയസ്‌കന്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപെട്ട് കുഴഞ്ഞ് വീണു.
ഉടന്‍ സ്ഥലത്തുണ്ടായിരുന്ന കൊയിലാണ്ടി അഗ്‌നിരക്ഷാ നിലയത്തിലെ സിവില്‍ ഡിഫെന്‍സ് അംഗമായ കെ.വി നബീല്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിനാല്‍ ഇയാളെ മരണത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. മന്ദങ്കാവ് സ്വദേശി കുന്നുമ്മല്‍ കുഞ്ഞിമായനാണ് ഭക്ഷണ പന്തലില്‍ ശ്വാസ തടസ്സത്തെ തുടര്‍ന്ന് കൂഴഞ്ഞ് വീണത്.
ഈ സമയം അവിടെ ഉണ്ടായിരുന്ന നബീല്‍ സിപിആറിലൂടെ കൃത്രിമ ശ്വാസം നല്‍കി ജീവന്‍ വീണ്ടെടുത്തത്. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കൃത്യസമയത്ത് സിപിആര്‍ നല്‍കിയ യുവാവിന്റെ പ്രവര്‍ത്തി മൂലമാണ് ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍ ബന്ധുക്കളോട് പറഞ്ഞു.
യുവാവിന്റെ തക്കസമയത്തെ ഇടപെടലാണ് ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാനായത്. സിവില്‍ ഡിഫെന്‍സ് അംഗമായ കെ.വി നബീലിനെ നാട്ടുകാരും കുഞ്ഞിമായന്റെ കുടുംബാംഗങ്ങളും അനുമോദിച്ചു.


A young man's timely intervention saved a human life.

































