മേപ്പയ്യൂര്‍: 2026 ജനുവരി 6 ന് പഞ്ചാബ് ലുതിയാനയില്‍ വെച്ച് നടക്കുന്ന ജൂഡോ സ്‌കൂള്‍ നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഷഹബാസ് അമാന്‍ നജീബിനെ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം പ്രസന്നകുമാരി ചൂരപ്പറ്റമീത്തല്‍ മെമന്റോ നല്‍കി അനുമോദിച്ചു. നാഷണല്‍ ഗെയിംസില്‍ നമ്മുടെ നാടിന് അഭിമാനമായി മാറാന്‍ ഷഹബാസിന് കഴിയട്ടെ എന്ന് മെമ്പര്‍ പറഞ്ഞു.
അഞ്ചാം വാര്‍ഡിലെ ഞേറക്കണ്ടി നജീബിന്റെയും സാബിറയുടെയും മകനായ ഷഹബാസ് അമാന്‍ 2025 ലെ കേരള സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. അനുമോദന ചടങ്ങില്‍ മുജീബ് കോമത്ത്, സി.എം ബാബു, സാവിത്രി ബാലന്‍, സി.എം അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Shahbaz Aman congratulated Najeeb at meppayoor




































