പേരാമ്പ്ര: വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ വെച്ച് നടക്കുന്ന നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം സഹവാസ ക്യാമ്പിന്റെ ഭാഗമായി വീടുകളില്‍ കൊടുക്കാനുള്ള ഫസ്റ്റ് ഐഡ് കിറ്റിന്റെ കൈമാറ്റം പതിനാലാം വാര്‍ഡ് അംഗം പി.സി റസ് ല സിറാജ് നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി നസീറ അധ്യക്ഷത വഹിച്ചു.
ക്യാമ്പിന്റെ ഭാഗമായി വീടുകളില്‍ ചെന്നു പ്രാഥമിക ചികിത്സയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നതോടൊപ്പം വീടുകളില്‍ കരുതേണ്ട ഫസ്റ്റ് എയിഡ് കിറ്റ് ന്റെ മോഡല്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിറ്റുകള്‍ നല്‍കുന്നത്.
കൂടാതെ വളണ്ടിയര്‍മാര്‍ക്ക് ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷയെ കുറിച്ചുളള പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ രബിത പദ്ധതി വിശദീകരീകരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.എം അഷറഫ് സ്വാഗതം പറഞ്ഞു. പി.സി മുഹമ്മദ് സിറാജ്, ഇ.ടി ഹമീദ്, പി.പി മുഹമ്മദ് അലി, പി.എം മോഹനന്‍, സുചിത്ര, ഉബൈദ് ചെറുവറ്റ, വി.പി ജാബിര്‍ അലി, അലന്‍ കാര്‍ത്തിക, നദാഷ, കൃഷ്ണ നന്ദ തുടങ്ങിയവര്‍ സംസാരിച്ചു.


National Service Scheme Cohabitation Camp; First Aid Kit handed over





































