പേരാമ്പ്ര: കല്ലൂര്‍ ജനകീയ ഗ്രന്ഥശാലയില്‍ അക്ഷര പുതുവര്‍ഷം എന്ന പേരില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. വാര്‍ഡ് അംഗം കെ.എം ഈസ്മായില്‍ പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപെട്ട കെ.എം ഇസ്മയിലിന് സ്വീകരണവും നല്‍കി.
ലൈബ്രറി പ്രസിഡണ്ട് എന്‍.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ.ടി ബാലന്‍, പി.കെ.കൃഷ്ണദാസ്, പി.എം ജാസ്മിന്‍, പി.സി ഗ്രീഷ, വി.എം തങ്കം, യു.സി സൗമ്യ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി സജീഷ് പി സ്വാഗതം പറഞ്ഞ ചടങ്ങിന് സി.വി വിനോദന്‍ നന്ദിയും പറഞ്ഞു.


Kalloor Public Library organizes New Year celebration





































