ചേനോളി: കാടുകള്‍ വെട്ടി തെളിയിച്ച് സമതാ റസിഡന്‍സ് അസോസിയേഷന്‍. മുളിയങ്ങല്‍ ചേനോളി വാല്ല്യക്കോട് പിഎംജിഎസ്‌വൈ കനാല്‍ റോഡിന് ഇരുവശവും വാഹനങ്ങള്‍ക്കും കാല്‍ നാടയാത്രക്കാര്‍ക്കും ഭീഷണിയായ പൊന്തക്കാടുകള്‍ വെട്ടിമാറ്റി മാതൃകയായിരിക്കുകയാണ് സമതാ റസിഡന്‍സ് അസോസിയേഷന്‍.
കാടുകള്‍ കാരണം വാഹനങ്ങള്‍ പരസ്പരം സൈഡ് കൊടുക്കാനോ വാഹനങ്ങള്‍ പോകുമ്പോള്‍ യാത്രക്കാര്‍ക്ക് വഴി മാറി നില്‍ക്കാനോ പറ്റാത്ത സ്ഥിതിയിലായിരുന്നു കനാല്‍ റോഡിന്റെ അവസ്ഥ.
സമതാ റസിഡന്‍സ് അസോസിയേഷന്‍ ചേനോളിയുടെ നേതൃത്വത്തിലാണ് കാടുകള്‍ വെട്ടിമാറ്റി സഞ്ചാരയോഗ്യമാക്കി മാറ്റിയത്. ചേനോളി കനാല്‍ സമതാ സെന്റെര്‍ ഭാഗത്ത് കാടുകള്‍ മീത്തലാടത്ത് രാജന്‍, മീത്തലാടത്ത് മീത്തല്‍ സുരേഷ്, കല്ലക്കുടി വിനോദന്‍ എന്നിവരുടെ േനതൃത്വത്തിലാണ് കാടുവെട്ടല്‍ യന്ത്രമുപയോഗിച്ച് കാടുകള്‍ വെട്ടിമാറ്റിയത്.


Samatha Residence Association sets an example by cutting down forests
































