നേരില്‍ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി

നേരില്‍ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി
Jan 6, 2026 11:28 PM | By SUBITHA ANIL

പേരാമ്പ്ര: പേരാമ്പ്ര ടൗണിലെ ശുചിമുറികളുടെ ശോച്യാവസ്ഥ പരിശോധന നടത്തി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലതിക വിനോദിൻ്റെ നേതൃത്വത്തിലാണ് ഭരണസമിതി അംഗങ്ങൾ ശുചിമുറിയുടെ ശോച്യാവസ്ഥ നേരിൽ കാണാൻ എത്തിയത്..

ബസ് സ്റ്റാന്‍ഡില്‍ 2 ഭാഗത്തും ശുചിമുറികള്‍ നിലവിലുണ്ട്. തെക്ക് ഭാഗത്ത് സഹകരണ ബാങ്കിനോട് തൊട്ടു കിടക്കുന്ന ശുചിമുറിയാണ് നിലവില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ദുര്‍ഗന്ധം കാരണം കുറച്ചു കാലങ്ങളായി അടച്ചിട്ട നിലയിലാണുള്ളത്. ഇത് ഇന്ന് തുറക്കുകയും ചെയ്തു. എന്നാല്‍ പരിശോധിക്കാന്‍ എത്തിയ പ്രസിഡന്റ് അടക്കമുള്ള ഭരണ സമിതി അംഗങ്ങള്‍ക്കു ദുര്‍ഗന്ധം കാരണം ഉള്ളില്‍ കയറി നോക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഉടന്‍ കരാറുകാരനെ വിളിച്ച് ശുചിമുറി പൂര്‍ണമായി ശുചീകരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.

ശുചിമുറിയുടെ ടാങ്ക് നിറഞ്ഞതു കാരണം പലപ്പോഴും മലിനജലം പുറത്തേക്ക് ഒഴുകുന്ന അവസ്ഥയാണ്. 

ഇതുകാരണം ഇത് ഫല പ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല ദുർഗന്ധം കാരണം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവർക്കും യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

 സംഭവത്തിന് ശാശ്വത പരിഹാരം കാണണമെങ്കില്‍ ടാങ്ക് മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. അതിന് സമയമെ ടുക്കും എന്നതുവരെ കുറച്ചു ദിവസം കൂടി ഈ ശുചിമുറി ഉപയോഗിക്കാനും യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിനു സമീപം 2020ല്‍ നിര്‍മാണം നടത്തി പാതി വഴിയില്‍ ഉപേക്ഷിച്ച ശുചിമുറി പണി പൂര്‍ത്തിയാക്കി ഉപയോഗ യോഗ്യമാക്കാനുമാണ് തീരുമാനം.

ശുചിമുറിയുടെ വാതിലും മറ്റും മാറ്റി സ്ഥാപിക്കണം. ക്ലോസെറ്റും മറ്റു സംവിധാനങ്ങളും ഒരുക്കണം. ആവശ്യമായ വെള്ളവും എത്തിക്കേണ്ടതുണ്ട്. ഇതിനു വേണ്ട സമയം വരെ പഴയതു തന്നെ ഉപയോഗപ്പെടുത്തും. പേരാമ്പ്ര മാര്‍ക്കറ്റിലെയും ടാക്‌സി സ്റ്റാന്‍ഡിലെയും ശുചിമുറികള്‍ കൂടി പരിശോധന നടത്തി. 

പേരാമ്പ്രയില്‍ എത്തുന്ന ജനങ്ങളുടെയും വ്യാപാരികളുടെയും ആവശ്യങ്ങള്‍ക്കു ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും താല്‍ക്കാലിക സംവിധാനം ഒരുക്കുന്നതു വരെ ജനങ്ങള്‍ സഹകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍ന്റ് ലതിക വിനോദ് ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എം. ശ്രീനിവാസന്‍, കെ.പി. യൂസഫ്, വി.കെ. നാസിദ, ധന്യ അനില്‍ കുമാര്‍ എന്നിവരും പ്രസിഡന്റിന് ഒപ്പം ഉണ്ടായിരുന്നു.

Gram Panchayath Administrative Committee understands things by seeing them firsthand at perambra

Next TV

Related Stories
മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Jan 9, 2026 02:11 PM

മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ഉള്ളവര്‍ക്ക്...

Read More >>
കെ.പി. സജീവന്റെ കളിമുറ്റം നാടക ക്യാമ്പ് സില്‍വര്‍ ജൂബിലിയിലേക്ക്

Jan 9, 2026 12:08 PM

കെ.പി. സജീവന്റെ കളിമുറ്റം നാടക ക്യാമ്പ് സില്‍വര്‍ ജൂബിലിയിലേക്ക്

നാടകാചാര്യന്‍ കെ.ടി മുഹമ്മദിന്റെ അനുഗ്രഹത്തോടെ തുടങ്ങിയ കളിമുറ്റം ഇരുപത്തഞ്ചിന്റെ നിറവില്‍...

Read More >>
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി മഹിളാ കോണ്‍ഗ്രസ്

Jan 9, 2026 10:57 AM

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി മഹിളാ കോണ്‍ഗ്രസ്

പേരാമ്പ്ര ബ്ലോക്കിലെ അഞ്ച് പഞ്ചായത്തിലേക്കും പേരാമ്പ്ര ബ്ലോക്കിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക്...

Read More >>
വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി കെഎസ്എസ്പിഎ കൂത്താളി മണ്ഡലം കമ്മറ്റി

Jan 9, 2026 10:16 AM

വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി കെഎസ്എസ്പിഎ കൂത്താളി മണ്ഡലം കമ്മറ്റി

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൂത്താളി മണ്ഡലം കമ്മറ്റി കൂത്താളി വില്ലേജ് ഓഫീസിനു മുന്‍പില്‍...

Read More >>
അമ്പരപ്പിക്കുന്ന മിനിയേച്ചര്‍ നിര്‍മ്മാണവുമായി മുയിപ്പോത്ത് സ്വദേശി മുഹമ്മദ് റിഷാന്‍

Jan 8, 2026 09:23 PM

അമ്പരപ്പിക്കുന്ന മിനിയേച്ചര്‍ നിര്‍മ്മാണവുമായി മുയിപ്പോത്ത് സ്വദേശി മുഹമ്മദ് റിഷാന്‍

വലിയ കെട്ടിടങ്ങളും വാഹനങ്ങളും മറ്റു നിര്‍മ്മിതികളും കണ്ട് മനസ്സിലാക്കി അതേപടി വളരെ ചെറിയ രൂപത്തില്‍ പുനര്‍ നിര്‍മ്മിക്കുന്നതിലാണ് റിഷാന്റെ...

Read More >>
Top Stories










News Roundup