കേരള സാഹിത്യ അക്കാദമി കവിത ശില്പശാലക്ക് തുടക്കമായി

കേരള സാഹിത്യ അക്കാദമി കവിത ശില്പശാലക്ക് തുടക്കമായി
Jan 7, 2026 10:33 AM | By SUBITHA ANIL

ചക്കിട്ടപ്പാറ : യുവ കവികളെ സൃഷ്ടിപരമായ ലോകത്തേക്ക് നയിക്കുന്നതിന് കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കവിത ശില്പശാലയ്ക്ക് തുടക്കമായി.

ചക്കിട്ടപ്പാറ നരിനടയിലെ ലേ മോണ്ടിഗോ റിസോര്‍ട്ടില്‍ വെച്ച് നടന്ന നാല്പത്തിയഞ്ച് യുവകവികള്‍ പങ്കെടുത്ത ശില്പശാലയുടെ ഉദ്ഘാടനം കവിയും അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്‍ നിര്‍വ്വഹിച്ചു. കവിതയുടെ നിറഞ്ഞ ഇടങ്ങളെ വായിച്ചു മനസ്സിലാക്കി ഒഴിഞ്ഞ ഇടങ്ങളെ നിറയ്ക്കുകയാണ് പുതിയ കവികളുടെ ഉത്തരവാദിത്തമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കവിതയുടെ വഴി ഇടുങ്ങിയതാണ്. വിവര്‍ത്തന കവിതകള്‍ക്ക് കവിതാ ലോകത്തില്‍ തുല്യ പ്രാധാന്യമുണ്ടെന്നും സമൂഹത്തിലെ വേര്‍തിരിവ് ഇല്ലാതാക്കാനുള്ള മാധ്യമമാണ് കവിതയെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ക്യാമ്പ് ഡയറക്ടര്‍ വി.എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ സ്വാഗതവും ഇ.എം. ശ്രീജിത്ത് നന്ദിയും പറഞ്ഞു. കവി സി. രാവുണ്ണി ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് നടന്ന സെഷനില്‍ ഭാരതീയ കാവ്യവിചാരത്തെപ്പറ്റി ഡോ. സി. രാജേന്ദ്രന്‍ ക്ലാസ് നയിച്ചു. ക്യാമ്പംഗങ്ങളുടെ കൃതികളുടെ അവലോകന ചര്‍ച്ചയില്‍ വീരാന്‍കുട്ടി, എം.ആര്‍. രേണുകുമാര്‍, സോമന്‍ കടലൂര്‍, ഡോ. ആര്‍. ശ്രീലതാവര്‍മ്മ, വിമീഷ് മണിയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വരും ദിവസങ്ങളില്‍ കവിതയുടെ വ്യത്യസ്ത തലങ്ങളിലുള്ള വിഷയങ്ങളില്‍ ക്ലാസുകളും ചര്‍ച്ചകളും കവിതാ വായനകളും നടക്കും. ഇ.പി. രാജഗോപാലന്‍, സുകുമാരന്‍ ചാലിഗദ്ദ, വിജയരാജമല്ലിക, ആര്യാഗോപി, പി.എ. നാസിമുദ്ദീന്‍, കെ.വി. സജയ്, പി.എന്‍. ഗോപീകൃഷ്ണന്‍, ഡോ. രോഷ്‌നി സ്വപ്ന, മനോജ് കുറൂര്‍, ഡോ. കെ.പി. മോഹനന്‍, ഷീജ വക്കം, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. മിനിപ്രസാദ്, ഡോ. സുനില്‍ പി. ഇളയിടം തുടങ്ങിയ കവികളും നിരൂപകരും പങ്കെടുക്കും. 8 ന് രാവിലെ 11 മണിക്ക് നടക്കുന്ന ശില്പശാലയുടെ സമാപന സമ്മേളനത്തില്‍ ഡോ. കെ.എം. അനില്‍ സമാപന പ്രസംഗം നടത്തും.



Kerala Sahitya Akademi poetry workshop begins at chakkittappara

Next TV

Related Stories
മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Jan 9, 2026 02:11 PM

മുഖ്യമന്ത്രിയുടെ കണക്ട്-ടു-വര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ഉള്ളവര്‍ക്ക്...

Read More >>
കെ.പി. സജീവന്റെ കളിമുറ്റം നാടക ക്യാമ്പ് സില്‍വര്‍ ജൂബിലിയിലേക്ക്

Jan 9, 2026 12:08 PM

കെ.പി. സജീവന്റെ കളിമുറ്റം നാടക ക്യാമ്പ് സില്‍വര്‍ ജൂബിലിയിലേക്ക്

നാടകാചാര്യന്‍ കെ.ടി മുഹമ്മദിന്റെ അനുഗ്രഹത്തോടെ തുടങ്ങിയ കളിമുറ്റം ഇരുപത്തഞ്ചിന്റെ നിറവില്‍...

Read More >>
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി മഹിളാ കോണ്‍ഗ്രസ്

Jan 9, 2026 10:57 AM

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി മഹിളാ കോണ്‍ഗ്രസ്

പേരാമ്പ്ര ബ്ലോക്കിലെ അഞ്ച് പഞ്ചായത്തിലേക്കും പേരാമ്പ്ര ബ്ലോക്കിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക്...

Read More >>
വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി കെഎസ്എസ്പിഎ കൂത്താളി മണ്ഡലം കമ്മറ്റി

Jan 9, 2026 10:16 AM

വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി കെഎസ്എസ്പിഎ കൂത്താളി മണ്ഡലം കമ്മറ്റി

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കൂത്താളി മണ്ഡലം കമ്മറ്റി കൂത്താളി വില്ലേജ് ഓഫീസിനു മുന്‍പില്‍...

Read More >>
അമ്പരപ്പിക്കുന്ന മിനിയേച്ചര്‍ നിര്‍മ്മാണവുമായി മുയിപ്പോത്ത് സ്വദേശി മുഹമ്മദ് റിഷാന്‍

Jan 8, 2026 09:23 PM

അമ്പരപ്പിക്കുന്ന മിനിയേച്ചര്‍ നിര്‍മ്മാണവുമായി മുയിപ്പോത്ത് സ്വദേശി മുഹമ്മദ് റിഷാന്‍

വലിയ കെട്ടിടങ്ങളും വാഹനങ്ങളും മറ്റു നിര്‍മ്മിതികളും കണ്ട് മനസ്സിലാക്കി അതേപടി വളരെ ചെറിയ രൂപത്തില്‍ പുനര്‍ നിര്‍മ്മിക്കുന്നതിലാണ് റിഷാന്റെ...

Read More >>
Top Stories










News Roundup