പേരാമ്പ്ര: സമഗ്ര ശിക്ഷ കേരള, കോഴിക്കോട് ,പേരാമ്പ്ര ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികള്‍ക്കായി പൊന്‍പറ ഹില്‍സില്‍ വെച്ച് എക്‌സ്‌പ്ലോറിയ 2k26 ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എ. ബിനിജ അധ്യക്ഷത വഹിച്ചു.
കുട്ടികളെയും കുടുംബങ്ങളെയും അവരുടെ പരിമിതികളെയും മികവുകളെയും തിരിച്ചറിഞ്ഞ് പിന്തുണ സംവിധാനങ്ങള്‍ ഒരുക്കി മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.


ശയ്യാവലംബരായ കുട്ടികള്‍ക്ക് ഒത്തുചേരലിന് അവസരം നല്‍കല്‍, സ്വന്തം അവകാശങ്ങള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി നേടിയെടുക്കുവാനും, സര്‍ഗ്ഗാത്മക ശേഷി വര്‍ധിപ്പിക്കുന്നതിനും, പ്രതിഭകളെ കണ്ടെത്തലിനും ക്യാമ്പ് ലക്ഷ്യമിടുന്നു.
മഞ്ഞുരുക്കല്‍, നാടന്‍ പാട്ട്, ഫ്‌ലവര്‍ മേക്കിങ്, കലാ പ്രവര്‍ത്തനം, ക്യാമ്പ് ഫയര്‍, യോഗ, മാജിക് ഷോ, സുംമ്പ തുടങ്ങിയ വിവിധ പരിപാടി കുട്ടികളെ പുത്തന്‍ അനുഭവത്തിലേക്ക് കൊണ്ടുപോവാന്‍ സാധിച്ചു. കുട്ടികളും രക്ഷിതാക്കളും വളരെ മികച്ച ഫീഡ്ബാക്ക് നല്‍കി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ 50 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
ട്രെയിനര്‍ എം. ലിമേഷ്, ഡയറ്റ് ഫാക്കല്‍റ്റി പി.രതീഷ്, ക്ലസ്റ്റര്‍ കോ- ഓര്‍ഡിനേറ്റര്‍ ടി.വി ദിവ്യ, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എല്‍.വി രഞ്ജിത്ത്, വി.കെ സരോജ, കാവ്യ, നസീറ തുടങ്ങിയവര്‍ സംസാരിച്ചു.
ക്യാമ്പിന്റെ സമാപന സമ്മേളനം ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റര്‍ കെ. ഷാജിമയുടെ അദ്ധ്യക്ഷതയില്‍ പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ വി പ്രമോദ് ഉദ്ഘാടനം ചെയ്യുകയും കുട്ടികള്‍ക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു. ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ. ഷാജിമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രെയിനര്‍ ടി കെ നൗഷാദ് നന്ദിയും പറഞ്ഞു.
A two-day cohabitation camp was organized






























