പേരാമ്പ്ര: നന്മണ്ടയില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരിക്ക് കാറിടിച്ച് പരിക്കേറ്റു. നന്മണ്ട പതിനാലെ നാലിലെ മിട്ടില്‍കണ്ടി പ്രബിത ( 46 ) ക്കാണ് കാലിന് ഗുരുതര പരിക്കേറ്റത്.
നന്മണ്ട പതിനാലിലെ വിവന്റാ മെസ്സ് ജീവനക്കാരിയാണ് പ്രബിത. ബാലുശ്ശേരി ഭാഗത്തു നിന്നും വരികയായിരുന്ന കാറാണ് പ്രബിതയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പ്രബിത തെറിച്ച് സമീപത്തെ ഓവ് ചാലിലേക്ക് വീഴുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പ്രബിതക്ക് ശസ്ത്രക്രിയ നടത്തി.
മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പ്രബിതയെ കാലിന് ശസ്ത്രക്രിയ നടത്തി. ഹോട്ടലിലിലേക്ക് തിരിക്കാന്‍ വേഗത കുറച്ച കാറിന് പിന്നില്‍ മറ്റൊരു കാര്‍ ഇടിച്ച് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.


Hotel employee injured in car crash






























