പേരാമ്പ്ര: പാലേരിയില്‍ പടക്ക നിര്‍മാണത്തിനിടെ സ്‌ഫോടനം ഒരാള്‍ക്ക് പരുക്ക്. പാലേരി കുയിമ്പില്‍ കരുവാന്‍കണ്ടി ജാനുവിന്റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പടക്ക നിര്‍മാണം നടക്കുന്നതിനിടയിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്ന് വൈകുന്നേരം 4 30 ഓടുകൂടിയാണ് സംഭവം. അപകടത്തില്‍ കടിയങ്ങാട് എടക്കോടുമ്മല്‍ അനില്‍ കുമാറി (48) ന് പരുക്കേറ്റു.
ഉഗ്ര ശബ്ദം കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തുകയായിരുന്നു. സാരമായി പരുക്കേറ്റ അനില്‍ കുമാറിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. വിവരം നാട്ടുകാര്‍ ഗ്രാമ പഞ്ചായത്ത് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടര്‍ പി സനദിന്റെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. പടക്ക നിര്‍മാണത്തിന് ആവശ്യമായ വെടിമരുന്നും ചാക്കു നൂലും പൊലീസ് കണ്ടെടുത്തു. പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മല്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുനന്ദ്, പഞ്ചായത്ത് അംഗങ്ങളായ പി ശാലിനി, കെ.എം ഇസ്മായില്‍, സന്തോഷ് കോശി, എം. ബാലന്‍, ഇ.എം അഷ്റഫ്, എന്‍.പി. സീനത്ത്, കെ.കെ. സാറ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.


One injured in explosion while making firecrackers in Paleri






























