പേരാമ്പ്ര: പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീടുകളുടെ സമര്‍പ്പണവും, ഭൂമി രേഖ കൈമാറ്റവും ജനുവരി 10 നു നടക്കും
.പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി എ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കിയ രണ്ട് നിര്‍ധന കുടുംബങ്ങളുടെ വീടുകളുടെ പൂര്‍ത്തിയാക്കുകയും, വീടില്ലാത്ത മറ്റൊരു കുടുംബത്തിന് വീട് വെക്കാന്‍ 5 സെന്റ്റ് ഭൂമി വാങ്ങി നല്‍കുകയും ചെയ്തിട്ടുണ്ട്.
രണ്ട് വീടുകളുടെ സമര്‍പ്പണവും വാങ്ങിച്ചു നല്‍കുന്ന ഭൂമിയുടെ രേഖ കൈമാറ്റവും 2026 ജനുവരി 10 ശനിയാഴ്ച രാവിലെ 11.30 ന് വിശ്വ വിഖ്യാത പ്രഭാഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, മെജീഷ്യനുമായ ഗോപിനാഥ് മുതുകാട് നിര്‍വ്വഹിക്കുന്നു.
സമൂഹത്തിന് ഏറെ പ്രചോദനമാകുന്ന ഈ ചടങ്ങില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ്, പിന്നണിഗായകനും, ഗാനരചയിതാവുമായ അജയ് ഗോപാല്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്നുപി. സി. ബാബു (പി.ടി.എ പ്രസിഡന്റ്), കെ.കെ.ഷാജു കുമാര്‍ (പ്രിന്‍സിപ്പല്‍), പി.സുനില്‍കുമാര്‍ (ഹെഡ് മാസ്റ്റര്‍), സുധാകരന്‍ വരദ (സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി സെക്രട്ടറി)തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.


The dedication of the love homes and the transfer of land deeds will take place on January 10th.






























