പേരാമ്പ്ര: ചേര്‍മല പ്രദേശവാസികള്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് ലതിക വിനോദ് ചേര്‍മല സന്ദര്‍ശിച്ചു..
ചേര്‍മല കുടിവെള്ള പദ്ധതി ഗുണഭോക്താക്കളുടെ പരാതിയെ കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് പ്രസിഡണ്ട് ലതിക വിനോദിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യൂസഫ് കക്കാട്, രാധ, ശ്രീനിവാസന്‍ തുടങ്ങിയവര്‍ കുടിവെള്ള പദ്ധതി ടാങ്കും പരിസരവും സന്ദര്‍ശിച്ചത്.
രണ്ട് ദിവസമായി തങ്ങള്‍ക്ക് കുടിവെള്ളം കിട്ടാത്തതെന്നുള്ള ചേര്‍മല പ്രദേശവാസികളുടെ പരാതി കേള്‍ക്കുകയും വെള്ളം കിട്ടാത്ത അവസ്ഥക്ക് പരിഹാരം കാണുമെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. പട്ടിക ജാതി കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതിയില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി വെള്ളം ഉപയോഗിക്കുന്നത് കൊണ്ടാണ് ഗുണഭോക്താക്കള്‍ക്ക് വെള്ളം കിട്ടാത്തത് എന്നും അവര്‍ പറഞ്ഞു.
ഈ കുടിവെള്ള പദ്ധതിയില്‍ നിന്ന് മറ്റ് ആവശ്യങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കുകയില്ല എന്ന് സെക്രട്ടറി രേഖാമൂലം ഉറപ്പ് നല്‍കിയതായും ഗുണഭോക്താക്കള്‍ പറയുന്നു. ഇതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കാണെമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് പരിഹാരം കാണുമെന്നു പ്രസിഡണ്ട് ഉറപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാനും കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Members of the Governing Body visit Chermala






























