പേരാമ്പ്ര: പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് വേണ്ടി തൊഴിലിടസുരക്ഷാ ബോധവല്‍ക്കരണക്ലാസും അഗ്‌നിശമനോപകരണങ്ങളുടെ പ്രവര്‍ത്തന പരിശീലനവും നല്‍കി.
പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. പാചകവാതകസിലിണ്ടറുകളുടെ അപകടസാധ്യതകളും മുന്‍കരുതലും പ്രതിരോധ മാര്‍ഗ്ഗങ്ങളും വിശദീകരിച്ചു.
അത്യാവശ്യഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളും പ്രയോഗികമായി വിശദമാക്കി. മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കമറുദ്ദീന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി പ്രബീഷ് കുമാര്‍ നന്ദിയും പറഞ്ഞു.


Workplace safety awareness class at peruvannamoozhi






































