പേരാമ്പ്ര : പേരാമ്പ്ര ഉള്ള്യേരി റോഡില്‍ ചാലിക്കരയില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം. ഒരാള്‍ക്ക് പരുക്ക്. കോഴിക്കോട് നിന്നും പേരാമ്പ്രയിലേക്ക് വരുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടത്.
ചാലിക്കര ബസ് സ്റ്റോപ്പിന് സമീപം ഇന്ന് കാലത്ത് 10 30 മണിക്കാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഓവുചാലിലേക്ക് പതിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ വലത് ഭാഗത്തേക്ക് ദിശ മാറി ഓവുചാലില്‍ പതിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗവും സമീപത്തെ ഷീറ്റും പാടെ തകര്‍ന്നിട്ടുണ്ട്.
കാര്‍ ഓടിച്ചിരുന്ന പേരാമ്പ്ര കല്ലോട് സ്വദേശി മുരളീധരന്‍ (64) നാണ് പരുക്കേറ്റത്. നിസ്സാര പരിക്കേറ്റ അദ്ദേഹം ചാലിക്കര വെല്‍ക്കയര്‍ ക്ലിനിക്കില്‍ ചികില്‍സ തേടി.


Car loses control in Chalikkara, causes accident





























.jpeg)








