പാലേരി: ഓണാഘോഷത്തിന്റെ ഭാഗമായി പാലേരിയില്‍ അമ്പയ്ത്ത് മത്സരത്തിന് തുടക്കമായി. പാലേരി ഇടിവെട്ടി അമ്പയ്ത്ത് കളത്തിലാണ് മത്സരം നടക്കുന്നത്.
പഴയ കാല അമ്പയ്ത്ത് വിദഗ്ധരായ വെള്ളാട്ട് കുളങ്ങര ചാത്തുവിന്റെയും, കുളമുള്ളതില്‍ ആലിഹാജിയുടെയും സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ട്രോഫികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. മധുക്കാത്തൂട്ട് ഗോപാലന്റെയും, വി.സി അമ്മതിന്റെയും നേതൃത്വത്തിലുള്ള ടീമുകളാണ് ഇവിടെ ഏറ്റുമുട്ടുന്നത്.
അമ്പയ്ത്ത് മത്സരത്തിന്റെ ഉദ്ഘാടനം കളത്തില്‍ ചെപ്പ് വെച്ച് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി റീന നിര്‍വ്വഹിച്ചു. എം. രവിന്ദ്രന്‍, വി.സി നാരായണന്‍, പി.കെ നാണു, ശങ്കരന്‍, ബാലന്‍, മൊയ്തു, സന്തോഷ്, എ.പി പത്മനാഭന്‍, കെ.ടി രവിന്ദ്രന്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. മത്സരം തിരുവോണം വരെ നീണ്ട് നില്‍ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


Ambayath competition begins in Paleri






































