പാലേരി: വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാലേരി ഒരുക്കിയ ഓണസമ്മാനമായ *തുമ്പപ്പൂപുലരി* മ്യൂസിക് ആല്‍ബം ഓണാഘോഷ ദിനത്തില്‍ സ്‌കൂള്‍ ഹാളില്‍ പ്രകാശനം ചെയ്തു.
വയനാടിനൊപ്പം എന്ന കവിതയിലൂടെ ശ്രദ്ധ നേടിയ അധ്യാപകന്‍ സുരേഷ് ചെന്താരയാണ് ഗാനത്തിന്റെ വരികള്‍ രചിച്ചത്. സ്‌കൂള്‍ സംഗീതാധ്യാപകനും സംഗീതസംവിധായകനുമായ സന്തോഷ് പാലേരിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഗാനം ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ ഫെയിം, സോണി സൂപ്പര്‍ സ്റ്റാര്‍ സിംഗര്‍ ഫസ്റ്റ് റണ്ണറപ്പ് ദേവനശ്രീ, സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ നിരഞ്ജനശശി, സാന്‍വിയ സന്തോഷ്, ജനിക എന്നിവര്‍ ചേര്‍ന്ന് ആലപിച്ചു.
ആല്‍ബത്തിന്റെ ക്യാമറ വിദ്യാര്‍ത്ഥി പ്രിന്‍സ് മോഹന്‍, ഓര്‍ക്കസ്‌ട്രേഷന്‍ അനൂപ് കല്ലിങ്കല്‍, കലാസംവിധാനം പ്രജീഷ് ഉള്ളിയേരി, വീഡിയോ എഡിറ്റിംഗ് രാഹുല്‍ മരുതോങ്കര എന്നിവരാണ് നിര്‍വഹിച്ചത്.


അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നൃത്തവും ഓണകളികളും അവതരിപ്പിച്ച് തുമ്പപ്പൂ പുലരിയുടെ ഭാഗദേയമായി.
മാനേജ്‌മെന്റിന്റെയും സ്റ്റാഫിന്റെയും സാങ്കേതിക പിന്തുണയോടെ തയ്യാറാക്കിയ ആല്‍ബത്തിന്റെ പ്രകാശനം സ്‌കൂള്‍ മാനേജര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു.പ്രധാന അധ്യാപകന്‍ അനില്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.
ബിന്ദു വാഴയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ. ബിജു, എം. വിശ്വനാഥൻ, വി സാബു തുടങ്ങിയവർ സംസാരിച്ചു.
Onam gift: Thumbapoopulari album released






































