കൂത്താളി : കൂത്താളി വിഎച്ച്എസ്എസ് ഹയര്‍സെക്കന്‍ഡറി വിഭാഗം, റോവര്‍ റേഞ്ചര്‍ വിഭാഗങ്ങള്‍ ചീഫ് മിനിസ്റ്റര്‍ ഷീല്‍ഡ് നേടി. സ്‌കൗട്ട് ഭവനില്‍ നടന്ന ചടങ്ങില്‍ ത്രേസ്യാമ്മ തോമസ് ഗൈഡ് വിഭാഗത്തിനും, വി.ടി ഫിലിപ്പ് സ്‌കൗട്ട് വിഭാഗത്തിനും ഉപഹാരം നല്‍കി ആദരിച്ചു.

കൂത്താളി 2/6 ല്‍ ഒരേക്കര്‍ നെല്‍പ്പാടത്തില്‍ നടത്തിയ നെല്‍ കൃഷിയും വനിതാ ട്രാക്ടര്‍ പരിശീലനവും, തുടങ്ങി നിരവധി സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിറ്റ് നേതൃത്വം നല്‍കി.
റോവര്‍ (സ്‌കൗട്ട് ) വിഭാഗം പി മുഹമ്മദ് ഷാഹിര്‍, (ഗൈഡ്) റേഞ്ചര്‍ ഡി.എസ് അനുഷ എന്നിവരാണ് യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.


Koothali VHSS wins Chief Minister's Award






































