പേരാമ്പ്ര: തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നൊച്ചാട് വടക്കേ നാറാണത്ത് റീന (47) ആണ് മരിച്ചത്.
തിങ്കളാഴ്ച ജോലി ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട റീനയെ ഉടന്‍ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
ഭര്‍ത്താവ് ചന്ദ്രന്‍ (ടൈലര്‍). മക്കള്‍ വേദിക (പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥി), വിഷ്ണു (നൊച്ചാട് ഹൈസ്‌കൂള്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥി). പിതാവ് പരേതനായ കുഞ്ഞിരാമന്‍ നായര്‍. മാതാവ് ശാന്ത.
സഹോദരങ്ങള്‍ റിനീഷ് അമ്പലകുളങ്ങര (കൊയിലാണ്ടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ്), റീജ (എകരൂല്‍).


Housewife dies after collapsing during job fair
































