പേരാമ്പ്ര: എരവട്ടൂരിലെ കിഴക്കയില്‍ വീട്ടിലെ മൂന്നു സഹോദരികളാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. കലാകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ കുഞ്ഞികൃഷ്ണന്‍ നായരുടെ മൂന്ന് മക്കളായ വനജയും സരിതയും സജിതയുമാണ് ഇടതുപക്ഷത്തിന് വേണ്ടി രംഗത്തുള്ളത്.
മൂവരും വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ സിപിഐ (എം) ന് വേണ്ടി ജനവിധി തേടുകയാണ്. നന്നേ ചെറുപ്പത്തിലേ അച്ഛനായ കുഞ്ഞികൃഷ്ണന്‍ നായരുടെ കൈപിടിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങിയവരാണ് ഇവര്‍. രാഷ്ട്രീയത്തില്‍ പിച്ചവെച്ച് നടന്ന കാലത്ത് മുതല്‍ സ്വായത്തമാക്കിയ അനുഭവങ്ങളുടെ കരുത്തുമായാണ് ഇവര്‍ ജനങ്ങളെ സമീപിക്കുന്നത്. വനജക്കും സജിതക്കും ഇത് കന്നി മത്സരമാണെങ്കില്‍ കഴിഞ്ഞ തവണ യു ഡി എഫില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുത്ത കരുത്തുമായാണ് സരിതയെ പാര്‍ട്ടി ദൗത്യം ഏല്പിച്ചിരിക്കുന്നത്.
അമ്മ ഓമന അമ്മയോടൊപ്പം കിഴക്കയില്‍ വീട്ടില്‍ താമസിക്കുന്ന മൂത്ത മകളായ വനജ (56) ഇത്തവണ പേരാമ്പ്ര പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. പേരാമ്പ്ര റിജ്യണല്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ കൂടിയാണ് വനജ. എരവട്ടൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കുടുംബശ്രീ എഡിഎസ്, തൊഴിലുറപ്പ് മാറ്റ്, മഹിളാ അസോസിയേഷന്‍ വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിലുള്ള പ്രവര്‍ത്തനം ഇവരുടെ ജനസമ്മതിക്ക് കാരണമാവുമെന്ന് കരുതുന്നു. നാരായണനാണ് ഭര്‍ത്താവ്. മകന്‍ അനുരാഗും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്.
രണ്ടാമങ്കത്തിന് ഇറങ്ങുന്ന സരിത മുരളി (50) നിലവില്‍ കായക്കൊടി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണാണ്. യുഡിഎഫിന്റെ കുത്തകയായ ഒമ്പതാം വാര്‍ഡില്‍ കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വാര്‍ഡ് എല്‍ഡിഎഫിന് അനുകൂലമാക്കി മാറ്റുകയായിരുന്നു. ഇത്തവണ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിലെ കൈവേലി ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് പാര്‍ട്ടി ദൗത്യം ഏല്പിച്ചിരിക്കുന്നത് കായക്കൊടി വാഴയ്ക്കല്‍ മുരളിയുടെ ഭാര്യയായ സരിത ചെറുപ്പം മുതലേ എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘനകളിലൂടെ നേതൃരംഗത്തെത്തിയതാണ്. സിപിഎം പട്ടര്‍കുളങ്ങര (ഈസ്റ്റ്) ബ്രാഞ്ച് കമ്മിറ്റി അംഗം, മഹിളാ അസോസിയേഷന്‍ മേഖല കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.


ഇളയമകളും മന്തരത്തൂര്‍ കുയ്യലത്ത് സുരേഷിന്റെ ഭാര്യയുമായ സജിതയും (46) ആദ്യമായാണ് ജനവിധി തേടുന്നത്. മണിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് മത്സരം. മുന്‍ മന്തരത്തൂര്‍ സെന്റര്‍ ബ്രാഞ്ച് സെക്രട്ടറിയായ സജിത പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണായിരുന്നു. മഹിളാ അസോസിയേഷന്‍, കെഎസ്‌കെടിയു വില്ലേജ് കമ്മിറ്റികളിലും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുപ്രവര്‍ത്തനത്തിന് വീട്ടില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് അച്ഛന്റെ വഴിയില്‍ പാര്‍ട്ടി പ്രവര്‍ത്തന രംഗത്തിറങ്ങാന്‍ സഹായിക്കുന്നതെന്ന് മൂന്ന് പേരും ഒരേ സ്വരത്തില്‍ പറയുന്നു.
Three sisters from one house to fight for election at perambra

























_(8).jpeg)

.jpeg)





