അരിക്കുളം: അരിക്കുളം പഞ്ചായത്ത് ഊരള്ളൂരില്‍ നടന്ന യുഡിഎഫ് തെരെഞ്ഞടുപ്പ് സമ്മേളനം നടത്തി.കഴിഞ്ഞ അറുപത്തി അഞ്ച് വര്‍ഷ ഭരണത്തിന് അറുതി വരുത്തി യുഡിഎഫ് അധികാരത്തില്‍ വരാനും, അരിക്കുളം പഞ്ചായത്ത് തിരിച്ച് പിടിക്കാനൊരുങ്ങിയിരിക്കുകയാണ് യുഡിഎഫ്.
ജനമനസ്സറിഞ്ഞ് വോട്ടുതേടി സ്ഥാനാര്‍ത്ഥികള്‍ കനത്ത പോരാട്ടം നടത്തുകയാണ്. ഊരള്ളൂരില്‍ നടന്ന യുഡിഎഫ് തെരെഞ്ഞടുപ്പ് സമ്മേളനം ജില്ലാ ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.
ടി.ശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.കാവില്‍ പി. മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. നിസാര്‍ ചേലേരി, സി.രാമദാസ്, ഇ.കെ. അഹമദ് മൗലവി, സി, നാസര്‍, ഖദീജ ,അക്ബര്‍അലി, സനല്‍ , ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി റീമ കുന്നുമ്മല്‍, ബ്ലോക്ക് സ്ഥാനാര്‍ത്ഥി ഇ.കെ.സുഹ്‌റ, വാര്‍ഡ് സ്ഥാനാര്‍ത്ഥികളായ ഷൈനി രാമചന്ദ്രന്‍, ഷെരിഫ ഊട്ടേരിച്ചാലില്‍, ജസീന തുടങ്ങിയവര്‍ സംസാരിച്ചു


UDF election meeting held in Arikulam

































