വെള്ളിയൂര്‍: പേരാമ്പ്ര എം എല്‍ എ യും എല്‍ഡിഎഫ് കണ്‍വീനറുമായ ടി.പി രാമകൃഷ്ണന്‍ കുടുംബത്തെടൊപ്പം വെള്ളിയൂര്‍ നൊച്ചാട് ഹയര്‍ സെക്രട്ടറി സ്‌കൂളില്‍ 11-ാം വാര്‍ഡില്‍ ഒന്നാം ബൂത്തില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
മഹത്തായ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയായെന്നും, ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എല്‍.ഡി.എഫിന് അനുകൂലമായ ശക്തമായ ജനവികാരമാണ് നിലനില്‍ക്കുന്നതെന്നും, അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ പിന്തുണയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും, തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് വ്യക്തമാകുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.


T.P. Ramakrishnan MLA says he is in favor of LDF

































