കൊയിലാണ്ടി: എംഡിഎംഎ യുമായി യുവാവ് കൊയിലാണ്ടിയില്‍ പൊലീസ് പിടിയിലായി. നടുവണ്ണൂര്‍ സ്വദേശി പുളിഞ്ഞോളി അഭിഷേക് ആണ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്.
ഇയാളില്‍നിന്ന് 5 ഗ്രാം എംഡിഎംഎ കണ്ടെത്തി.കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. ഇ. ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പോലീസും ഡിവൈഎസ്പി യുടെ കീഴിലുള്ള സക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ലഹരി വസ്തു വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പോലീസ് പറഞ്ഞു.
എസ്‌ഐ മനോജ് രാമത്ത്, എഎസ്‌ഐ മാരായ വി.സി ബിനിഷ്, വി.വി ഷാജി, സിപിഒ മാരായ ടി.കെ ശോഭിത്ത്, ബി.എസ് ശ്യാംജിത്ത്, പി.അതുല്‍, അനൂപ് സെന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.


Youth arrested with MDMA in Koyilandy

































