കായണ്ണ: കായണ്ണ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ച് പേരാമ്പ്ര ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുമായി സഹകരിച്ച് ദുരന്ത നിവാരണം, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു.
സീനിയര്‍ ഫയര്‍ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. പാചകവാതക ലീക്ക് അപകടങ്ങളെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു. ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനും വിവിധതരത്തിലുള്ള റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളും പ്രയോഗിക പരിശീലനം നല്‍കി.
പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ എം.എം സുബീഷ്, ഫസ്ല റഹ്‌മാന്‍, വളണ്ടിയര്‍ ലീഡര്‍മാരായ അനാനിയ, അനഘ, ദേവനന്ദന്‍, ആദിത്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നടുവണ്ണൂര്‍ ജിഎംഎല്‍പി സ്‌കൂളില്‍ നടക്കുന്ന സപ്തദിന ക്യാമ്പ് ജനുവരി ഒന്നിന് സമാപിക്കും.


Disaster management and first aid practical training organized at kayanna

































