മേപ്പയ്യൂര്‍: ഇരിങ്ങത്ത് കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍. വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പയ്യോളി അങ്ങാടി പിണക്കാട്ടുവയല്‍ യദുകൃഷ്ണ (27) നാണ് പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 15.500 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
യദുകൃഷ്ണന്‍ കഞ്ചാവ് പായ്ക്ക് ചെയ്ത് വില്‍പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. ഇരിങ്ങത്ത് പട്രോളിംഗിനിടെ പൊലീസ് ഇയാളെ പിടികൂടുകയും ചെയ്തു.
കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജുവിന്റെ കീഴിലെ നാര്‍കോട്ടിക് ഡിവൈഎസ്പി പ്രകാശന്‍ പടന്നയിലിന്റെ മേല്‍നോട്ടത്തിലുള്ള സ്‌ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി എം.പി രാജേഷിന്റെ കീഴിലെ സ്‌ക്വാഡും പയ്യോളി എസ്‌ഐ മനോജിന്റെ നേതൃത്വത്തിലുമാണ് പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടിയത്. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.


Police arrest youth with ganja in Iringath

































