നല്ലപാഠം അവാര്‍ഡ് തുക ശരത്ത് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍

നല്ലപാഠം അവാര്‍ഡ് തുക ശരത്ത് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍
Jul 14, 2025 09:22 PM | By LailaSalam

ചിങ്ങപുരം: നല്ലപാഠം അവാര്‍ഡ് തുക ശരത്ത് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍.

നാടിന് നന്മയുടെ നല്ല പാഠം പകര്‍ന്ന് ശ്രദ്ധേയമായപ്രവര്‍ത്തനങ്ങള്‍ക്ക് വന്മുകം-എളമ്പിലാട് എഎല്‍പി സ്‌കൂളിന് ശനിയാഴ്ച നടക്കാവ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് മലയാള മനോരമ നല്ലപാഠംഫുള്‍ പ്ലസ് പുരസ്‌കാരത്തോടൊപ്പം ലഭിച്ച 5000 രൂപ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാവുന്നമൂടാടി പട്ടേരി താഴെ കുനി ശരത്ത് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.

കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നടത്തിയ നിരവധിയായ നന്മ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച തുക നന്മയുടെ വഴിയില്‍ തന്നെ ചെലവഴിക്കാന്‍നല്ലപാഠം അംഗങ്ങള്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് തുക ചികിത്സാ സഹായത്തിന് കൈമാറിയത്. മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ചികിത്സാ സഹായ കമ്മിറ്റിയുടെ ചെയര്‍പെഴ്‌സണുമായഷീജ പട്ടേരിയ്ക്ക് സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ നല്ല പാഠം ലീഡര്‍ എ.കെ.ത്രിജല്‍ തുക കൈമാറി.

പി.ടി.എ.വൈസ് പ്രസിഡണ്ട ്‌വി.കെ.മൃദുല അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എന്‍.ടി.കെ.സീനത്ത്, നല്ല പാഠം കോ-ഓര്‍ഡിനേറ്റര്‍മാരായ പി.കെ.അബ്ദുറഹ്‌മാന്‍, സി.ഖൈറുന്നിസാബി, സ്‌കൂള്‍ ലീഡര്‍ എം.കെ.വേദ,ചികിത്സാ സഹായ കമ്മിറ്റി കണ്‍വീനര്‍ എന്‍.എം.പ്രശാന്ത്, ട്രഷറര്‍ വി.ടി.ബിജീഷ്, മിനി പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Vanmukam-Elambilad MLP School hands over the Nallapatham award money to the Sarath Medical Assistance Committee

Next TV

Related Stories
ഉജ്ജ്വല പുരസ്‌ക്കാരം ഡോ: സീന ബി മഠത്തിലിന്

Apr 29, 2026 10:41 AM

ഉജ്ജ്വല പുരസ്‌ക്കാരം ഡോ: സീന ബി മഠത്തിലിന്

കേരള സ്‌റ്റേറ്റ് ഗവഃ ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വനിതാ...

Read More >>
സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Apr 28, 2026 11:12 PM

സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കൂത്താളി ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അഴിമതി ചട്ട വിരുദ്ധ നടപടി കുടുംബധിപത്യം...

Read More >>
റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

Apr 28, 2026 10:30 PM

റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

മേപ്പയ്യൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന...

Read More >>
കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

Apr 28, 2026 03:32 PM

കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ്...

Read More >>
തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

Apr 28, 2026 02:06 PM

തകഴി സ്മാരക പുരസ്‌ക്കാരം എം. ഷംസുദ്ദീന് ലഭിച്ചു

മലയാള സാഹിത്യ കുലപതി തകഴി ശിവശങ്കരപ്പിള്ളയുടെ പേരില്‍ വര്‍ഷംതോറും നല്‍കി...

Read More >>
വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

Apr 28, 2026 11:54 AM

വൃക്ഷസമൃദ്ധി പദ്ധതിയില്‍ പങ്കാളികളായി പേരാമ്പ്ര പൊലീസ് സ്റ്റേഷനും

ഗ്രീന്‍ എക്കോ സ്ഫിയര്‍ എന്ന പരിസ്ഥിതി സംഘടന ട്രിബ്യൂട്ട് ബൈ സ്റ്റോറീസുമായി സഹകരിച്ച്...

Read More >>
News Roundup






Entertainment News