പേരാമ്പ്ര: പുളീക്കണ്ടി മടപ്പുര കലാനിധി പുരസ്‌കാരം ഉണ്ണി ആശാരിക്ക്. വാളൂര്‍ മരുതേരി പുളീക്കണ്ടി ശ്രീമുത്തപ്പന്‍ മടപ്പുര കമ്മിറ്റി ഏര്‍പ്പെടുത്തിയ ആറാമത് കലാനിധി പുരസ്‌കാരം പ്രശസ്ത വാസ്തു കലാശില്‍പ്പി ഉണ്ണി ആശാരി എരവട്ടൂരിന്.
നിരവധി ക്ഷേത്രങ്ങളില്‍ കൊത്തുപണിയിലൂടെ വിസ്മയം തീര്‍ത്ത വാസ്തു കലാ ശില്‍പ്പിയാണ് ഉണ്ണി ആശാരി. ക്ഷേത്രത്തിലെ തിരുവപ്പന ഉത്സവത്തോടനുബന്ധിച്ചാണ് പുരസ്‌കാരം നല്‍കിവരുന്നത്.
ഉത്സവത്തിന്റെ മൂന്നാം ദിനമായ ജനുവരി 22ന് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജനുവരി 20 മുതല്‍ 26 വരെയാണ് ഇത്തവണത്തെ തിരുവപ്പന ഉത്സവം.
Pulikandi Madappura Kalanidhi Award goes to Unni Asari







































