പേരാമ്പ്ര: പേരാമ്പ്രയുടെ വസ്ത്ര രംഗത്ത് വൈവിധ്യങ്ങളുമായി അല്‍മദീന എക്സ്പോര്‍ട്ട് ഗ്രൂപ്പിന്റെ കേരളത്തിന്റെ ആദ്യത്തെ ഷോറുമായ കറാമ വെഡ്ഡിംഗ് സെന്റര്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
പുതിയ ഡിസൈനുകളിലുള്ള വിവാഹ വസ്ത്രങ്ങളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ വസ്ത്രങ്ങളും മൂന്ന് നിലകളിലായി കറാമയില്‍ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപെടുന്ന ഭാഗ്യശാലിക്ക് ഒരുലക്ഷം രൂപയും, ഓരോമണിക്കൂറിലും ആയിരം രൂപയുടെ പര്‍ച്ചേ്സിന് നറുക്കെടുപ്പിലൂടെ പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും കറാമ വെഡ്ഡിംഗ് സെന്റര്‍ ഒരുക്കിയിരുന്നു.


പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍,സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ കറാമ വെഡ്ഡിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അല്‍മദീന ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ പൊയില്‍ അബ്ദുള്ള അധ്യക്ഷത വഹിച്ചു. കേരള നിയമസഭ സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ നറുക്കെടുപ്പ് കര്‍മ്മം നടത്തി.
നറുക്കെടുപ്പിലൂടെ വിജയിയായ മേപ്പയ്യൂര്‍ സ്വദേശി അബ്ദുള്ളക്ക് സമ്മാനമായ ഒരുലക്ഷം രൂപയുടെ ചെക്ക് ഷാഫി പറമ്പില്‍ എംപി കൈമാറി. ആദ്യ വില്‍പ്പന പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
കറാമ വെഡ്ഡിംഗ് സെന്റര്‍ എംഡി ആദില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഷാഫി പറമ്പില്‍ എംപി, പൊട്ടങ്കണ്ടി അബ്ദുള്ള, പാറക്കല്‍ അബ്ദുള്ള, കെ.പി മോഹനന്‍, പി പി സലാം, അലങ്കാര്‍ ഭാസ്‌കരന്‍ ,അമീര്‍, ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ മിനി വട്ടക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറമ്മല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ്, ഗ്രാമപഞ്ചായത്ത് അംഗം യൂസഫ് കരിമ്പോയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പേരാമ്പ്രയിലെ രാഷ്ട്രിയ സാമൂഹ്യ വ്യാപാര രംഗത്തെ പ്രമുഖരും, മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
Karama Wedding Center now in Perambra







































